ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25-നാണ് നടക്കുക. അന്നേ ദിവസം പുലർച്ചെ 4.30-ന് നട തുറക്കും. തുടർന്ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം,അഭിഷേകം, ദീപാരാധന, ഉഷപൂജ, പന്തീരടിപൂജ, ശുദ്ധപുണ്യാഹം എന്നീ ചടങ്ങുകൾ നടക്കും. ശേഷം രാവിലെ 10.30-ഓടെ അടപ്പുവെട്ട് നടക്കുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും.
പൊങ്കാലയ്‌ക്കായി എത്തുന്ന ഭക്തജനങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…
ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ടതിന് ശേഷം മാത്രമായിരിക്കണം പൊങ്കാല അടുപ്പിൽ തീ പകർത്തുന്നത്.
ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പൊങ്കാല അടുപ്പുകൾക്ക് പച്ചക്കട്ടകൾ ഉപയോഗിക്കരുത്. കൂടാതെ പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരാതിരിയ്‌ക്കാനും ശ്രദ്ധിക്കണം.
പൊങ്കാല നിവേദ്യം തയാറാക്കുന്നത് എവിടെ വച്ചാണോ അവിടെ തന്നെ നിവേദിക്കണമെന്നാണ് ആചാരപ്രകാരമുള്ള വിശ്വാസം. ഇതിനാൽ തന്നെ പൊങ്കാല നിവേദിച്ചതിന് ശേഷം മാത്രമായിരിക്കണം ഇവ കൊണ്ടുപോകേണ്ടത്.
ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടിലും ക്ഷേത്രംവക പുരയിടങ്ങളിലും പൊങ്കാലയ്‌ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ക്ഷേത്രത്തിൽ നിന്നും നിവേദിക്കുന്നതിനുള്ള സൗകര്യത്തെ പരിഗണിച്ച് ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളിൽ മാത്രമാകും ഭക്തജനങ്ങൾക്ക് പൊങ്കാലയിടാൻ അനുവാദം.
പൊതുവഴികളിൽ പൊങ്കാലയിടാൻ പാടില്ല.
ഭക്തജനങ്ങളുടെ സൗകര്യപ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ സഹായം, ആരോഗ്യ വകുപ്പിന്റെ സേവനം, ശുദ്ധ ജലലഭ്യത, വൈദ്യുതി, ഫയർ ഫോഴ്സ് സേവനം, ഗതാഗത സൗകര്യം, ടോയ്ലറ്റ് സൗകര്യം, ശുചീകരണ സേവനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ സാഹചര്യത്തിൽ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: