ന്യൂദൽഹി: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാകിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടുന്ന ചർച്ചയാണ് നടന്നതെന്ന് ഉപരാഷ്‌ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി മിറ്റ്സോതാകിസ് ധൻഖറിനെ സന്ദർശിച്ചതായി ഉപരാഷ്‌ട്രപതിയുടെ സെക്രട്ടേറിയറ്റ് അറിയിച്ചു. ഭാരതവും ഗ്രീസും തമ്മിൽ ആഴത്തിലുള്ള ഉഭയകക്ഷി ഇടപഴകലിന് മുതിരുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും ഊഷ്മളവുമായ ബന്ധത്തിന് ഇരു നേതാക്കളും കൂടുതൽ പ്രാമുഖ്യം നൽകിയെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മിറ്റ്സോതാകിസ് ഭാരതത്തിലെത്തിയത്. 15 വർഷത്തിനിടെ ഗ്രീസ് രാഷ്‌ട്രത്തലവൻ നടത്തുന്ന ആദ്യ ഭാരത സന്ദർശനമാണിത്.
ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്‌ക്ക് മുന്നോടിയായി മിറ്റ്സോതാകിസിന് രാഷ്‌ട്രപതി ഭവന്റെ അങ്കണത്തിൽ ആചാരപരമായ സ്വീകരണം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: