ബോളിവുഡും മോളിവുഡിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ് മൂക്കില്ലാരാജ്യത്ത് എന്ന സിനിമ. കാരണം വേറൊന്നുമല്ല. ബോളിവുഡ് നടി വിദ്യാബാലന്റെ അടുത്തിടെ പങ്കുവെച്ച റീല്സിലൂടെയാണത്.
1991ല്‍ റിലീസായ ‘മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയിലെ ഒരു രംഗമാണ് വിദ്യാബാലന് ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ചത്. മുകേഷ്, ജഗതി, സിദ്ധിഖ്, തിലകന്, രാജന് പി ദേവ്, പപ്പു എന്നിവര്‍ അഭിനയിച്ച ഈ കോമഡി രംഗം അതീവ രസകരമായാണ് വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി മലയാളം സിനിമകള്‍ ഭ്രാന്തമായി കണ്ടുകൊണ്ടിരിക്കുകയാണെന്ന് വിദ്യാ ബാലന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു റീല്‍സിലൂടെ പറഞ്ഞു.
ലവ് മലയാളം സിനിമ എന്ന ഹാഷ്ടാഗോടെയാണ് റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഗതി വൈറലായതോടെ അഭിനന്ദനങ്ങളുമായി മലയാളി ആരാധകര്‍ കമന്റ് ബോക്സിലെത്തി.
പ്രിയദര്ശന് സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ഭൂല്‍ ഭുലയ്യയിലൂടെയാണ് താരം പ്രശസ്തയായത്. 2003 ല്‍ പുറത്തിറങ്ങിയ ഭാലോ തേക്കോ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് വിദ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, തമിഴ് സിനിമകളില്‍ നിന്ന് നടിക്ക് അവസരം ലഭിച്ചു. എന്നാല്‍ ഇതൊല്ലാം പകുതില്‍ മുടങ്ങിപ്പോയി. സന്തോഷ് ശിവന് സംവിധാനം ചെയ്ത ഉറുമിയില്‍ പൃഥ്വിരാജിനൊപ്പം ഒരു പ്രധാനവേഷത്തിലും വിദ്യ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: