ന്യൂദല്‍ഹി: കോണ്‍ഗ്രസ് അടയ്ക്കാനുള്ള 115 കോടി രൂപ നികുതി കുടിശ്ശികയില്‍ 65 കോടി രൂപ ആദായനികുതി വകുപ്പ് തിരിച്ചു പിടിച്ചു. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 60.25 കോടി രൂപയും യൂത്ത് കോണ്‍ഗ്രസ്, എന്എസ്യുഐ അക്കൗണ്ടുകളില്‍ നിന്നായി അഞ്ചു കോടി രൂപയുമാണ് തിരിച്ചുപിടിച്ചത്.
നികുതി കുടിശ്ശികയുളളതിനാല് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. പിന്നാലെ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച കോണ്‍ഗ്രസിന് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 65 കോടി രൂപ തിരിച്ചു പിടിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരേ കോണ്‍ഗ്രസ് ഇന്‍കംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.
ട്രിബ്യൂണലില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്റ്റേ അപേക്ഷയില്‍ തീരുമാനമാകുന്നതുവരെ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് തുടര്നടപടിയുണ്ടാകരുതെന്നും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
2018-19 വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ കേസുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പണം അടയ്ക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: