കോട്ടയം: ദേശീയ റോപ്വേ വികസന പദ്ധതിയായ പര്‍വ്വതമാല പ്രോജക്ടില്‍ രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്നത് 200ലധികം റോപ് വേകള്‍. 1.25 ലക്ഷം കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുക.
മലയോര മേഖലകളില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നഗര പൊതുഗതാഗതത്തിനും റോപ്വേയുടെ സാധ്യതകള്‍ മനസ്സിലാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ റോപ്വേ ഘടകങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്താരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ തമ്മില്‍ നൂതന ഗതാഗത സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പിപിപി (പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) മോഡലിലാണ് നടപ്പാക്കുക.
പരമ്പരാഗത റോഡ് മാര്‍ഗ്ഗങ്ങള്‍ മാത്രമുള്ള മലയോര മേഖലകളില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനം ഇതിലൂടെ ഉറപ്പാക്കുന്നു. റോഡ്, റെയില്‍, വിമാന ഗതാഗതം അസാധ്യമായ മലയോര മേഖലകളില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത സംവിധാനമാണ് റോപ് വേകള്‍. 2022-23 കാലയളവില്‍ 60 കിലോമീറ്റര്‍ നീളത്തില്‍ 8 റോപ്
വേ പദ്ധതികള്‍ക്കാണ് കരാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: