ചെന്നൈ: ഇന്‍ഡി സഖ്യത്തിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനില്ലെന്ന് നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) അധ്യക്ഷനുമായ കമല്ഹാസന്. ഫ്യൂഡല്‍ രാഷ്ട്രീയ സഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, നിസ്വാര്‍ത്ഥ സംഘത്തിനൊപ്പം നില്‍ക്കാനാണ് താത്പര്യമെന്ന് താരം പറഞ്ഞു. മക്കള്‍ നീതി മയ്യത്തിന്റെ ഏഴാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷി രാഷട്രീയത്തിനല്ല രാജ്യത്തിനാണ് ഈ സമയത്ത് പ്രാധാന്യം നല്‍കേണ്ടത്. പ്രാദേശിക രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നതിനായി എംഎന്‍എം ശ്രമിച്ചു വരികയാണ്. ഇതുസംബന്ധിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്, വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.
അതേസമയം ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നയിക്കുന്ന ഡിഎംകെയുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക്കൊപ്പമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസിന് ഇത്തവണ ഡിഎംകെ ഒമ്പത് സീറ്റുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ല്‍ തമിഴനാട് അസംബ്ലിയിലേക്കും എംഎന്‍എം മത്സരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: