തിരുവനന്തപുരം: രണ്ടു വയസുള്ള നാടോടിബാലികയെ കാണാതായ സംഭവത്തിലെ കാരണം കണ്ടെത്താനാകാതെ പോലീസ് തടിതപ്പുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആദ്യം സ്ഥിരീകരിച്ച പോലീസ് പിന്നീട് കഥ മാറ്റുകയായിരുന്നു. കുട്ടി രാത്രി ഉണര്‍ന്ന് തനിയെ ബ്രഹ്മോസിന് പുറകിലെ റെയില്‍വെ ട്രാക്കിന് സമീപത്തുള്ള ഓടയ്ക്കരികിലേക്ക് പോയതാകാമെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാനാവശ്യമായ യാതൊരു തെളിവുകളും പോലീസിന് കണ്ടെത്താനായിട്ടില്ല.
നാടോടികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ നാലാമത്തെ മകള്‍ മേരിയെയാണ് ഞായറാഴ്ച രാത്രി ഒരുമണിയോടെ കാണാതായത്. ചാക്കയ്ക്ക് സമീപം ഓള്സെയ്ന്റസ് കോളജിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു ഇവരുടെ താമസം. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.
മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാല്‍ കുട്ടിയെ ഇന്നലെ എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ കൗണ്‍സിലിങ് തുടരണമെന്ന് ചൂണ്ടിക്കാട്ടി പോലീസ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയെ വിട്ടുകിട്ടിയാല്‍ എത്രയും വേഗം സ്ഥലം വിടാനുള്ള ഒരുക്കത്തിലാണ് നാടോടി കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: