ന്യൂദല്‍ഹി: കര്‍ഷകസമരക്കാരുടെ കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്.
കര്‍ഷകസമരക്കാര്‍ പുതിയ ആക്രമണമുറ പൊലീസിനെതിരെ പയറ്റുന്നതായും പരാതിയുയരുന്നു. മുളകുപൊടി വിതറിയ വൈക്കോലിന് തീകൊടുക്കുന്നത് വഴി പൊലീസുകാര്‍ക്ക് ക്രമസമാധാനപാലനം അസാധ്യമാകുന്നതായി ഹരിയാന പൊലീസ് പറയുന്നു. പൊലീസിനെ ആക്രമിക്കാന്‍ ഗദയും വടിയും കല്ലും അമ്പും വില്ലും വരെ ഉപയോഗിക്കുന്നതായി പൊലീസ് പരാതിപ്പെടുന്നു.
ഇടയ്ക്കിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിച്ച് സമരക്കാരെ ചിതറിയോടിക്കാന്‍ മാത്രമാണ് പൊലീസ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ ഒരു വെടിവെയ്പിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ പലപ്പോഴും കര്‍ഷകരുടെ പേരില്‍ എത്തിയ അക്രമികളുടെ ക്രൂരമായ ആക്രമണങ്ങള്‍ മിണ്ടാതെ സഹിക്കുകയാണ് പൊലീസ്.
വാളും ചങ്ങലയുടെ അറ്റത്ത് കെട്ടിയ മുള്ളുഗദയും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുന്ന കര്‍ഷകരുടെ പേരില്‍ ഇറങ്ങിയ അക്രമികളെ നിറയെ കാണാം. ഇത്തരം വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
🚨Think about how much the police can tolerate when alleged farmers launch a life-threatening attack with swords.🚨#farmerprotests2024#FarmerProtestInDelhipic.twitter.com/yLyz2qnYmE
— Vijay Kathayat (@vijay_kathayat) February 17, 2024
ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മുഖം മറച്ച് നിന്ന് പൊലീസിന് നേരെ കല്ലെറിയുന്നവരുടെ വീഡിയോകളും പ്രചരിക്കുന്നു.
Pelting stones, brandishing swords and more: ‘Farmers’ attack police in the garb of ‘protests’, abuse and threaten them on camerahttps://t.co/fUJhmVn9jp
— OpIndia.com (@OpIndia_com) February 17, 2024
പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ ദത്താസിങ്ങ്-കനോരി മേഖലയിലാണ് സമരക്കാരുടെ മുളകുപൊടി ആക്രമണം നടന്നത്. പൊലീസിനെ വളഞ്ഞ ശേഷം അവര്‍ മുളകുപൊടി വിതറിയ വൈക്കോല്‍ തുണ്ടുകള്‍ കത്തിക്കുകയായിരുന്നു. ഇതോടെ പൊലീസിന് കണ്ണുകാണാതായ സ്ഥിതിവിശേഷമായി. വടികൊണ്ട് ആക്രമിച്ചതായും പരാതിയുണ്ട്.
ഇതേ കനോരിയിലെ പൊലീസിന് പ്രതിരോധമെന്നോണം ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടിക്കേണ്ടിവന്നു. ഇതില്‍ പരിക്കേറ്റ് ഒരു കര്‍ഷക സമരസംഘത്തില്പ്പെട്ട ഒരു യുവാവിന് ജീവന് നഷ്ടമായതായി പറയുന്നു. ഭട്ടിന്‍ഡ ജില്ലയിലെ ബല്ലോ ഗ്രാമത്തില്‍ ഛരണ്ജിത്തിന്റെ മകന് ശുഭ്കരണ്‍ സിങ്ങാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: