Categories: Football

സന്തോഷ് ട്രോഫി : അസമിനെ തോല്‍പ്പിച്ച് കേരളം

രണ്ടാം പകുതി 67ാം മിനുട്ടില്‍ സജീഷിലൂടെ കേരളം രണ്ടാം ഗോള്‍ നേടി

Published by

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് ജയം. ഇന്ന് അസാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്.

മത്സരം ആരംഭിച്ച് 19ാം കേരളം ലീഡ് നേടി. അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നല്‍കിയത്. ആദ്യ പകുതി 1-0 എന്ന സ്‌കോറിന് അവസാനിച്ചു.

രണ്ടാം പകുതി 67ാം മിനുട്ടില്‍ സജീഷിലൂടെ കേരളം രണ്ടാം ഗോള്‍ നേടി.77ാം മിനുട്ടില്‍ അസം ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് 94ാം മിനുട്ടില്‍ നിജോ ഗില്‍ബേര്‍ടിന്റെ ഗോളില്‍ കേരളം വിജയം ഉറപ്പിച്ചു.

ഇനി ഈ മാസം 23ന് ഗോവയ്‌ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by