തിരുനന്തപുരം: ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകാന്‍ ഇനി മൂന്നുനാള്‍ കൂടി. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ഞായറാഴ്ചയാണ്. രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 26ാം തീയതി തിങ്കളാഴ്ച രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.
ക്ഷേത്ര പരിസരത്തും ചുറ്റുപാടും പൊങ്കാല അര്‍പ്പിക്കുന്നതിനു വേണ്ടി സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ ഭക്തജനങ്ങള്‍ ഈ സ്ഥലങ്ങളില്‍ പൊങ്കാല അര്‍പ്പിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോളനുസരിച്ചും സര്‍ക്കാര്‍ ഉത്തരവു പ്രകാരവും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാന്‍ അന്നദാനവും ദാഹജലവും മറ്റും നടത്തുന്ന സംഘടനകള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഭക്തജനങ്ങള്‍ സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവരാണമെന്നും കോര്പ്പറേഷന് വ്യക്തമാക്കി.
പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങള്‍ക്ക് ആഹാരവും കൂടിവെള്ളവും നല്കുന്ന സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അനുമതിക്കു പുറമെ ഭക്ഷ്യസുരക്ഷ, വകുപ്പിന്റെ അനുമതിയും ഇതിനായി വാങ്ങേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: