ട്രെയിൻ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൺഫോം അല്ലെങ്കിൽ കൂടി അക്കൗണ്ടിൽ നിന്നും പണം പോകാറുണ്ട്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരും പ്രതിസന്ധിയാണിത്. എന്നാൽ ഇപ്പോഴിതാ പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം റെയിൽവേ ആരംഭിച്ചു. ഐആർസിടിസിയുടെ ഐ-പേ പേയ്‌മെന്റ് ഗേറ്റ്വേയിലൂടെ ഇത് ലഭ്യമാകും. ഓട്ടോപേ എന്നാണ് ഇതറിയപ്പെടുന്നത്. റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഈടാക്കുക.
ഐപേ ഓട്ടോപേ ആർക്കെല്ലാം പ്രയോജനകരമാകും…
റെയിൽവേ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റിംഗ് ലിസ്റ്റ് ജനറൽ അല്ലെങ്കിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കുമാണ് ഇതിന്റെ സേവനം ലഭിക്കുക.
വെയിറ്റിംഗ് ലിസ്റ്റ്:
ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടച്ചതിന് ശേഷവും ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടാത്ത സമയത്ത് ഓട്ടോപേ ഉപയോഗിക്കാവുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ മൂന്ന് മുതൽ നാല് ദിവസത്തിന് ശേഷം പണം തിരികെ വരും.
വെയ്റ്റഡ്ലിസ്റ്റഡ് തത്കാൽ:
ചാർട്ട് തയ്യാറാക്കിയതിന് ശേഷവും തത്കാൽ ഇ-ടിക്കറ്റ് അല്ലെങ്കിൽ വെയ്റ്റ്‌ലിസ്റ്റിൽ തുടരുന്ന പക്ഷം ക്യാൻസലേഷൻ ചാർജ്, ഐആർസിടിസി കൺവീനിയൻസ് ഫീസ്, മാൻഡേറ്റ് ചാർജ് എന്നീ നിരക്കുകൾ മാത്രമാകും ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഈടാക്കുക.
ഉടൻ റീഫണ്ട്:
ഉപയോക്താവെടുത്ത ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാവുകയും ടിക്കറ്റ് കൺഫേം ആകാതിരിക്കുകയും ചെയ്താൽ ആ തുക മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് ചെയ്യും. വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഓട്ടോപേ ഫീച്ചർ ഉപയോഗിക്കുകയും കൺഫേം ടിക്കറ്റുകൾ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ പണം ഉടനടി റീഫണ്ട് ചെയ്യപ്പെടും.
ഓട്ടോപേ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം
- ഘട്ടം 1: ഐആർസിടിസി വെബ്സൈറ്റിലേക്കോ ആപ്പിലോ പോയി യാത്രാ വിശദാംശങ്ങൾ നൽകി യാത്രക്കാരുടെ വിവരങ്ങൾ നൽകുക.
- ഘട്ടം 2: പേയ്‌മെന്റ് തിരഞ്ഞെടുക്കുക.
- ഘട്ടം 3: ഐ പേ ഉൾപ്പെടെ നിരവധി പേയ്‌മെന്റ് ഗേറ്റ്വേകൾ ഉണ്ടാകും. ഇവയിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഒരു പുതിയ പേജിലെത്തും. കൂടാതെ ഓട്ടോപേ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഐആർസിടിസി ക്യാഷ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകളും ഉണ്ടാകും
- ഘട്ടം 4: ഓട്ടോപേ തിരഞ്ഞെടുക്കുക. ഇതിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ടാകും. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിൽ ഏതെങ്കിലും ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: