കാലടി: മലയാറ്റൂര്‍ മുളങ്കുഴില് കാട്ടാനക്കൂട്ടം. വിനോദസഞ്ചാര കേന്ദ്രവും , സിനിമ സംവിധായകരുടെ ഇഷ്ടയിടവുമായ മുളങ്കുഴി മഹാഗണിത്തോട്ടത്തിലേക്ക് എത്തിയത്. പെരിയാര്‍ നദി മുറിച്ച് കടന്നു വരുന്ന ആനക്കൂട്ടത്തെയാണ് ഇന്നലെ ഉച്ചയോടെ പ്രദേശവാസികള്‍ കണ്ടത് പൂയംകുട്ടി, കോതമംഗലം, അതിരപ്പിള്ളി , ഷോളയാര്‍ മലകളുടെ തുടര്‍ച്ചയാണ് മലയാറ്റൂര്‍ മലയും. ഇവിടെ നിന്നും മലവഴി ഇറങ്ങി വരുന്ന വയാണ് ഈ ആനകള്‍ എന്ന് പ്രദേശവാസികള്‍ പറയുന്നു.
കാട്ടാനശല്യത്തിന് വര്‍ഷങ്ങളുടെ തന്നെ പഴക്കമുണ്ട്.കര്‍ഷകര്‍ വിളയിറക്കുന്ന ഒരു കൃഷിയുടെയും കായ്ഫലം ഉടമക്ക് ലഭിക്കാറില്ല. തെങ്ങ്, കമുങ്ങ്, ജാതി, വാഴ തോട്ടങ്ങളിലെത്തുന്ന കാട്ടാനക്കൂട്ടം കൂട്ടത്തോടെ വിളകള്‍ നശിപ്പിക്കുന്നത് പതി
വാണ്. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ മുളങ്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ ആനക്കുട്ടി വീണു. അന്ന് കിണറില്‍ വീണ കുട്ടിയാനക്ക് കാവലായി കിണറിന് പരിസരത്ത് നിലയുറപ്പിച്ചത് 19 ആനകള്‍ ആയിരുന്നു.
വനംവകുപ്പിലെ ആര്‍ആര്‍ടി സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് കാട്ടാനകളെ വനത്തിലേക്ക് തുരുത്തിയത് .അതിനു ശേഷമാണ് ആനക്കുട്ടിയെ കിണറില്‍ നിന്നും കരയ്ക്ക് കയറ്റാന്‍ സാധിച്ചത്. ഞായര്‍ വൈകിട്ട് മലയാറ്റൂര്‍ കുരിശ് മുടി തീര്‍ത്ഥാടനപാതയിലെ ഒന്നാം സ്ഥലത്ത് മൂന്ന് ആനകളെ കണ്ടു.
ഇതിനുശേഷമാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് പുഴ മുറിച്ച് കടന്നു വരുന്ന ആനക്കൂട്ടത്തെ കണ്ടത്. മുളങ്കുഴി മഹാഗണിത്തോട്ടത്തില്‍ ഹിന്ദി വെബ് സീരിസ് ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ഈഭാഗത്തേക്ക് ആനകള്‍ വരാതിരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും, വാച്ചര്‍മാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചു ആനകളെ ഉള്‍വനത്തിലേക്ക് തുരുത്തിയിട്ടുണ്ട് . മലയാറ്റൂര്‍ തീര്‍ത്ഥാടനം ആരംഭിച്ചതോടെ നൂറ് കണക്കിന് വിശ്വസികള്‍ മലകയറാന്‍ എത്തുന്നത്.
പകല്‍ സമയങ്ങളില്‍ പോലും ആനക്കൂട്ടത്തെ കുരിശ്മുടിയുടെ തീര്‍ത്ഥാടന പാതയിലും ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിത്തോട് ,മുളങ്കുഴിയിലും കാണുന്നത് പ്രദേശവാസികളില്‍ കടുത്ത ഭയപ്പാടിന് ഇടവരുത്തിയിട്ടുണ്ട്.
എന്നാല്‍ കുരിശ് മുടിയിലെ തീര്‍ത്ഥാടനപാത കാനന പാത തന്നെയാണന്നും അതിലൂടെ ആന കൂട്ടത്തോടെ കടന്നുപോകുന്നത് സ്വാഭാവികമായ കാര്യമാണന്നും എന്നാല്‍ ആനകള്‍ ഒരിക്കലും അപകടകാരികള്‍ ആകില്ലെന്നും വിശ്വസികള്‍ ഭയപ്പെടെണ്ട കാര്യമില്ലന്നും വനപാലകര്‍ അറിയിച്ചു.
എന്നാല്‍ തീര്‍ത്ഥാടകര്‍ മലകയുന്ന സമയത്ത് ശ്രദ്ധിച്ച് മലകയറണമെന്നും വരുദിവസങ്ങളില്‍ കൂടുതല്‍ വനപാലകരെ തീര്‍ത്ഥാടന പാതയില്‍ വിന്യസിക്കുമെന്നും മലയാറ്റൂരിന്റെ ചുമതലയുള്ള ഫോറസ്റ്റ് ഓഫീസര്‍ ജി. അജിത്ത് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: