കോഴിക്കോട്: മറ്റു സംസ്ഥാനങ്ങള്‍ അതിവേഗം ആധുനികവല്‍ക്കരിക്കപ്പെടുമ്പോള്‍ കാലവധി കഴിഞ്ഞ നേതാക്കളാണ് കേരളം ഭരിക്കുന്നതെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന്. കേരള പദയാത്രയോടനുബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാല് നൂറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജീവിക്കുന്നത്. പഴഞ്ചന്‍ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. വയനാട്ടില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. ജനങ്ങളെ വെല്ലുവിളിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളത്.
കേരളപദയാത്ര സമാപന സമ്മേളനത്തില്‍ തിരുവനന്തുപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും കേരളത്തിനുള്ള വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന വാദം സുപ്രീം കോടതിവിധിയോടെ പൊളിഞ്ഞു. കേന്ദ്രവുമായി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. കേരള സര്‍ക്കാരിന്റെ വീഴ്ച കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം പൊളിഞ്ഞു. സര്‍ക്കാര്‍ വരുത്തിവെച്ച കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സപ്ലൈകോയില്‍ സാധനങ്ങളില്ല. വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. എന്നിട്ടും ഭാരത് അരി വിതരണത്തെ തടസപ്പെടുത്തുകയാണ് സംസ്ഥാനം. ഇത്രയും ജനവിരുദ്ധമായ സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു. കേന്ദ്രം പ്രത്യേക പരിഗണനാ ജില്ലയായി കണക്കാക്കിയ വയനാട്ടില്‍ സ്മൃതി ഇറാനി വിളിച്ചുചേര്‍ത്ത ആസ്പിരേഷന്‍ യോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: