കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഫുള്‍ടൈം ഹൗസ് കീപ്പര്‍ കം പ്യൂണിനെ ആ പദവിക്ക് അധിക യോഗ്യതയുണ്ടായിരുന്നത് മറച്ചുവെച്ചതിനു അച്ചടക്ക നടപടി സ്വീകരിച്ച് പിരിച്ചുവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
അപേക്ഷക പത്താം ക്ലാസ് പാസായിരുന്നുവെങ്കിലും ഏഴാം ക്ലാസ് യോഗ്യത ഉണ്ടെന്ന് കാട്ടിയാണ് ജോലിയില്‍ പ്രവേശിച്ചതെന്നും ഇതു നിയമപരമല്ലെന്നുമായിരുന്നു ബാങ്കിന്റെ വാദം. എന്നാല്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്നും പുതുതലമുറയിലെ കേരളത്തിലെ മിക്ക യുവാക്കള്‍ക്കും പത്താംക്ലാസ് യോഗ്യതയെങ്കിലും ഉണ്ടായിരിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു. കുറ്റക്കാരിയെന്ന് കണ്ടെത്തുന്നതിനു മുമ്പ് ഹര്‍ജിക്കാരിയുടെ വാദം കേള്‍ക്കാന്‍ അവസരം നല്‍കിയിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി.
ഹര്‍ജിക്കാരിയെ 2008-ല്‍ പാര്‍ട്ട് ടൈം സ്വീപ്പറായി നിയമിക്കുകയും പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ബാങ്കില്‍ മുഴുവന്‍ സമയ ഹൗസ് കീപ്പര്‍ കം പ്യൂണായി നിയമിക്കുകയും ചെയ്തു. യോഗ്യത ഏഴാം ക്ലാസ് വരെ മാത്രമാണെന്ന് കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ച് 2013-ല്‍ ബാങ്ക് ചാര്‍ജിന്റെ മെമ്മോ നല്‍കിയിരുന്നു. ഒരു അന്വേഷണം നടത്തി, മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിനെതിരെയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: