Categories: News

അവസാനം ആ വിളി എത്തി; വീടുകളില്‍ പത്രമിടുന്ന ഫഹദ് ഫാസില്‍ അഥവാ ബിജീഷിനെ തേടി

Published by

ഴിഞ്ഞ ദിവസങ്ങളില്‍ ഫഹദ് ഫാസില്‍ വീടുവീടാന്തരം പത്രം ഇടുന്ന വീഡിയോ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ഫഹദ് ഫാസില്‍ അല്ലായിരുന്നു. അദ്ദേഹത്തിന്റെ ഹിറ്റ് കഥാപാത്രമായ ഷമ്മിയുടെ സാദൃശ്യമുള്ള ബിജേഷ് എന്ന യുവാവായിരുന്നു അത്. ഈ വീഡിയോ എട്ടു മില്യണിലധികം വ്യൂസ് നേടി.

വയനാട് മാനന്തവാടിയിലുണ്ട് ബിജേഷ് എന്ന യുവാവ്. ഇദ്ദേഹത്തിന് സ്വന്തമായി പത്രം ഏജന്‍സിയുണ്ട്. ഇതിനുപുറമേ ഓട്ടോറിക്ഷ ഓടിക്കലും കൃഷിപ്പണിയും ചെയ്യുന്നുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.

‘ചില സൈഡില്‍ കൂടി നോക്കുമ്പോള്‍ അങ്ങനെ തോന്നാറുണ്ട് എന്ന് ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്റെ കട്ടി മീശയും പിന്നെ ഹെല്‍മെറ്റ് വച്ച് ബൈക്കില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ യാദൃച്ഛികത ആകും. ഒരുപാടുപേര് ഫോണ്‍ ചെയ്യുന്നുണ്ട്, കേട്ടപ്പോള്‍ രസകരമായി തോന്നി. സന്തോഷം തോന്നി. മക്കളോട് കൂട്ടുകാര്‍ എല്ലാവരും ഇതേപ്പറ്റി ചോദിച്ചു അവര്‍ക്ക് സന്തോഷമായി. അച്ഛന്‍ വൈറലായല്ലോ എന്ന് പറഞ്ഞു. ഭാര്യ, പക്ഷേ ഫഹദിനെപ്പോലെ ഒന്നും തോന്നിയില്ല എന്നാണ് പറഞ്ഞത്,’ ബിജേഷ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

എന്തായാലും ബിജേഷിനെതേടി ഭാവന സ്റ്റുഡിയോസില്‍ നിന്നും വിളി വന്നു. ഒരു ഫോട്ടോ അയച്ചു കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക