കോഴിക്കോട് : ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത കേസില്‍ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന് കോഴിക്കോട് കുന്നമംഗലം കോടതി ജാമ്യം അനുവദിച്ചു. കോടതിയില്‍ നേരിട്ട് ഹാജരായ ഷൈജ ആണ്ടവന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
കേസില്‍ ഷൈജ ആണ്ടവനെ പൊലീസ് നേരത്തെ ചോദ്യം ചെയ്യുകയും ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ ഷൈജ ആണ്ടവന് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി. കോടതിയില്‍ നിന്നും പുറത്ത് വന്നപ്പോഴായിരുന്നു സംഭവം.
ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമന്റിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: