തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ നാലാ ദിനമായ ചൊവ്വാഴ്ച അഭൂതപുര്‍വ്വമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ആബാലവൃദ്ധം ജനങ്ങളും അമ്മയെക്കാണുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുകയാണ്. കുത്തിയോട്ട വൃതം നോല്‍ക്കുന്ന ബാലന്മാരെക്കാണാന് അവരുടെ ബന്ധുക്കള്‍ കൂടി എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി.
ഭക്തജനത്തിരക്ക് കാരണം ഉച്ചയ്ക്ക് 12 മണിക്കുളള ദീപാരാധനയും 12.30ന് ശ്രീബലിയും കഴിഞ്ഞ് നട അടയ്ക്കാനും വൈകി. വൈകുന്നേരം 5ന് നടതുറക്കുന്നതിന് മുമ്പ് തന്നെ ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിര രീപം കൊണ്ടിരുന്നു. വൈകിട്ട് അംബ ആഡിറ്റോറിയത്തില്‍ നടന്ന കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിച്ച മാനസജപലഹരി ഭജന്‍സ് നിരവധിപേരെ ആകര്‍ഷിച്ചു.
ദരിദ്രനായിത്തീര്‍ന്ന കോവലന് നിത്യവൃത്തിക്കായി, ദേവിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ദേവിയുടെ ചിലമ്പ് വില്‍ക്കാനായി കൊണ്ടുപോകുന്ന ഭാഗമാണ് തോറ്റം പാട്ടുകാര്‍ ഇന്നലെ പാടിയത്. ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരാ നഗരിയിലെ സ്വര്ണ്ണപണിക്കാരന്, താന്‍ ചെയ്ത കുറ്റം മറച്ചുവയ്ക്കാനായി രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് മുദ്ര കുത്തി പാണ്ഡ്യരാജാവിന്റെ സദസ്സില്‍ എത്തിക്കുന്ന ഭാഗമാണ് ഇന്ന് പാടുന്നത്. ചാലക്കുടി പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് ഇന്ന് രാത്രി 9.30ന് അംബ ആഡിറ്റോറിയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: