Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു കാലത്ത് മോദിയുടെ കടുത്ത വിമര്‍ശക; ഇപ്പോള്‍ മോദിയുടെ ആരാധിക; മോദിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് പ്രമുഖ എഴുത്തുകാരി ശോഭാ ഡെ

ഒരു കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകയായ പ്രമുഖ എഴുത്തുകാരി ശോഭാ ഡെ കഴിഞ്ഞ ദിവസം മോദിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ഈ വിശ്വത്തിന്റെ തന്നെ നായകനാണ് മോദിയെന്നും കാര്യങ്ങള്‍ അപഗ്രഥിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണെന്നും ശോഭാ ഡെ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 04:28 pm IST
in India
പ്രമുഖ എഴുത്തുകാരി ശോഭാ ഡെ പ്രമുഖ എഴുത്തുകാരി ശോഭാ ഡെ (ഇടത്ത്)

പ്രമുഖ എഴുത്തുകാരി ശോഭാ ഡെ പ്രമുഖ എഴുത്തുകാരി ശോഭാ ഡെ (ഇടത്ത്)

ന്യൂദല്‍ഹി: ഒരു കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകയായ പ്രമുഖ എഴുത്തുകാരി ശോഭാ ഡെ കഴിഞ്ഞ ദിവസം മോദിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ഈ വിശ്വത്തിന്റെ തന്നെ നായകനാണ് മോദിയെന്നും കാര്യങ്ങള്‍ അപഗ്രഥിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണെന്നും ശോഭാ ഡെ പറയുന്നു.

മാധ്യമപ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് ശോഭാ ഡെയുടെ ഈ പ്രതികരണങ്ങള്‍.

WATCH –pic.twitter.com/pbA7u1oap3

— Times Algebra (@TimesAlgebraIND) February 19, 2024

മുംബൈയില്‍ വ്യവസായികളുടെ ഒരു സംഗമത്തിലാണ് ശോഭാ ഡെ വലിയൊരു ഇടവേളയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദിയെ കാണുന്നത്.

സെല്‍ഫിയെടുക്കാനാവാതെ ശോഭാ ഡെ
ശോഭാ ഡെയുടെ ഭര്‍ത്താവും വ്യവസായിയുമായ ദിലീപ് ഡെ കടുത്ത മോദി ആരാധകനാണ്. ആ ചടങ്ങില്‍ പതിവുപോലെ ദിലീപ് ഡെ മോദിയെ കണ്ടു. കൂടെ ശോഭാ ഡെയുമുണ്ടായിരുന്നു. മോദി പണ്ട് ശോഭാ ഡെയെ കണ്ടത് കൃത്യമായി ഓര്‍ത്തെടുക്കുകയും അന്ന് പറഞ്ഞ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

“മോദിയുടെ ഓര്‍മ്മശക്തി അപാരമാണ്.”- ശോഭാ ‍ഡെ പറയുന്നു. ഒരു മുഖം ഒരിയ്‌ക്കല്‍ കണ്ടാല്‍ മോദി പിന്നെ മറക്കില്ലെന്നും ശോഭാ ഡെ പറയുന്നു. ഇക്കാര്യത്തില്‍ ആനയുടേതുപോലെയുള്ള ഓര്‍മ്മയുള്ള നേതാവാണ് അദ്ദേഹമെന്ന് പരക്കെ പറഞ്ഞുകേള്‍ക്കുന്നതായും ശോഭാ ഡെ വിശദീകരിക്കുന്നു. ആരുമായും നടത്തിയ ചെറിയ സംഭാഷണങ്ങള്‍ പോലും അദ്ദേഹം ഓര്‍ത്തുവെയ്‌ക്കുമെന്നും ശോഭാ ഡെ പറയുന്നു. ശോഭാ ഡെയെ പരിചയമുള്ള ഒരു വ്യക്തി മോദിയുടെ അരികില്‍ കൊണ്ടു ചെന്നെന്നും ഇവരെ അറിയുമോ എന്നും ചോദിച്ചതിന് ഇവരെ ആരാണ് അറിയാത്തത് എന്നായിരുന്നു മോദിയുടെ പ്രതികരണം. വര്‍ഷങ്ങളായി ഇവരുടെ വിമര്‍ശനങ്ങളും കേട്ടുകൊണ്ടേയിരിക്കുന്നു എന്നും മോദി അല്‍പം പരിഹാസരൂപേണ പറഞ്ഞു. ഞാന്‍ ആരെയും അനാവശ്യമായി വിമര്‍ശിക്കാറില്ലെന്നും ആവശ്യമെങ്കില്‍ വിമര്‍ശിക്കുമെന്നുമായിരുന്നു ഇതിന് ശോഭാ ദെ നല്‍കിയ മറുപടി.

വിവാഹബന്ധങ്ങളില്‍ നിറയെ പ്രശ്നങ്ങളുണ്ട് എന്ന് പൊതുവായ ഒരു കമന്‍റ് പറഞ്ഞു. ശോഭ ഡെയുടെ വിവാഹബന്ദങ്ങളുടെ തകര്‍ച്ചയെ പ്രതിപാദിക്കുന്ന സ്പൗസ് എന്ന പുസ്തകം പ്രസിദ്ധമാണ്. ഭര്‍ത്താവ് ദിലീപ് ഡെയെ കെട്ടിപ്പുണര്‍ന്ന് മോദി പറഞ്ഞു: “മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കൂ” എന്ന പോസിറ്റീവ് കമന്‍റാണ് നല്‍കിയത്. പിന്നീട് മോദി ശോഭാ ഡെയെയും ദിലീപിനെയും ആലിംഗനം ചെയ്ത ശേഷം ഫോട്ടൊഗ്രാഫറെ വിളിച്ചു. താന്‍ ഒരു സെല്‍ഫിയെടുത്തോട്ടെ എന്ന് ശോഭാ ഡെ ചോദിച്ചപ്പോള്‍ അതിനും മോദി പോസ് ചെയ്തു. പക്ഷെ എന്തോ ശോഭാ ഡെയുടെ മൊബൈല്‍ ഫോണ്‍ വര്‍ക്ക് ചെയ്തില്ല. അതിന് മോദി എല്ലാവരെയും വിളിച്ച് ചേര്‍ത്ത് ഉറക്കെ പറഞ്ഞു:”ആദ്യമായി ശോഭാ ദെ ജീവിതത്തില്‍ ഒരു കാര്യത്തിലെങ്കിലും തോറ്റുപോയി” എന്ന്. അതോടെ മുറിയില്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും ഉറക്കെ പൊട്ടിച്ചിരിച്ചു.

അപാര കരിസ്മയുള്ള നേതാവെന്ന് ശോഭാ ഡെ

ഒരു നേതാവ് എന്ന നിലയില്‍ മോദിയുടെ സ്വാധീനശക്തി അസാമാന്യമാണെന്നും നല്ല വശീകരണശക്തിയുള്ള നേതാവാണ് മോദിയെന്നും ശോഭാ ഡെ പറയുന്നു. മോദി റൂമിലേക്ക് കടന്നുവരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സ്വാധീനശക്തിയും കരുത്തും പ്രകടമായിരുന്നു. മുറിയില്‍ ഒരാളായാലും ആയിരക്കണക്കിന് പേരുണ്ടെങ്കിലും  മോദിയുടെ സ്വാധീന വലയത്തില്‍ എല്ലാവരും അമര്‍ന്നുപോകുമെന്നും ശോഭാ ഡെ പറയുന്നു. അത്രയ്‌ക്കുണ്ട് അദ്ദേഹത്തിന്റെ കരിഷ്മ. ഒരു വട്ടം കൂടി അദ്ദേഹത്തെ നേരില്‍ കാണാന്‍ മോഹിച്ചുപോകുന്നുവെന്നും ശോഭാ ഡെ പറഞ്ഞു.

അദ്ദേഹത്തിന്റെ യാത്ര എല്ലാവര്‍ക്കുമറിയാം. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ തുടങ്ങി പിന്നീടുള്ള വളര്‍ച്ചയെല്ലാം എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇദ്ദേഹം ലോകത്തിന്റെ നെറുകയിലാണ്.-ശോഭാ ഡെ പറഞ്ഞു.  തന്നെത്തന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധവും അപാരമാണ്. ആരോടും ആജ്ഞാപിക്കാനും ആരെയുംനിരായുധരാക്കാനും ഉള്ള മോദിയുടെ കഴിവും അപാരമാണ്. അദ്ദേഹത്തിന്റെ മനസാന്നിധ്യം അസാധ്യമാണ്. –ശോഭാ ഡെ പറയുന്നു.

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധിയെ ശക്തമായി പിന്തുണയ്‌ക്കുകയും മോദിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്ത എഴുത്തുകാരിയാണ് ശോഭാ ഡെ. ഇവര്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതുന്ന പ്രതിവാര ലേഖനങ്ങള്‍ ഏറെ വായിക്കപ്പെടുന്നവയാണ്.

ആളുകളുമായി സംവദിക്കാനുള്ള മോദിയുടെ കഴിവും അപാരമാണെന്നും ശോഭാ ഡെ അടിവരയിട്ട് പറയുന്നു.

ശോഭാ ഡെ എന്ന എഴുത്തുകാരി

സോഷ്യലൈറ്റ് ഈവനിംഗ് (Socialite evening) എന്ന ആദ്യഗ്രന്ഥം തന്നെ ശോഭാ ഡെയ്‌ക്ക് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. നിരവധി കോപ്പികളാണ് വിറ്റഴിഞ്ഞത്. മുംബൈയിലെ ഉന്നതരുടെ ജീവിതത്തിലെ സത്യങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ഈ നോവല്‍. സ്റ്റാറി നൈറ്റ്സ് (Starry Nights) എന്ന പുസ്തകം ബോളിവുഡിലെ താരങ്ങളുടെ ജീവിതകഥ പറയുന്ന പുസ്തകമാണ്. സല്‍ട്രി നൈറ്റ് (Sultry Night) എന്ന പുസ്തകവും ഏറെ വായനക്കാരെ നേടിയെടുത്ത നോവലാണ്. സര്‍വൈവിംഗ് മെന്‍ (Surviving Men) എന്ന നോവലില്‍ പുരുഷമേധാവിത്വ സമൂഹത്തിന്റെ സത്യമാണ് തുറന്ന് കാട്ടുന്നത്. വിവാഹം എന്ന പ്രതിഭാസത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന സ്പൗസ് എന്ന നോവലിന് ആരാധകര്‍ ഏറെയാണ്. ഏകദേശം 22 പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഭര്‍ത്താവ് ദിലീപ് ഡെ ഷിംപ്പിംഗ് വ്യവസായിയാണ്.

 

 

Tags: modiNarendra ModiBurkha DuttShobha DeDilip DeCharismatic leader ModiModi's communication skill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.