കൊച്ചി: എറണാകുളം മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭരണസമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
നാളെ വെടിക്കെട്ട് നടത്താനായിരുന്നു സമിതി തീരുമാനിച്ചിരുന്നത്. ക്ഷേത്രം ഭരണസമിതി സ്ഥിരം നിയമലംഘകരാണെന്ന് ഹൈക്കോടതി പറഞ്ഞു. 2002ലെ ഉത്തരവ് അനുസരിച്ച് ക്ഷേത്ര പരിസരം നിശബ്ദ മേഖലയാണെന്നും കോടതി പറഞ്ഞു. ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അപ്പീല്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം. ഇന്ന് തന്നെ അപ്പീല്‍ നല്‍കും.
പൊതുജനസുരക്ഷ കണക്കിലെടുത്തും മുൻകാല അപകടങ്ങളുടെ സാഹചര്യത്തിലും കണയന്നൂർ തഹസിൽദാർ, ജില്ലാ ഫയർ ഓഫിസർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലുമാണ് കളക്ടർ വെടിക്കെട്ട് നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: