നിയമങ്ങളില്‍ അഞ്ചാമത്തേത് ഈശ്വരപ്രണിധാനം. ഞാനെന്ന അഹന്ത മനുഷ്യന്റെ പ്രത്യേകതയാണ്. അഹങ്കാരം സര്‍വ്വനാശത്തിലേക്ക് വഴിവെക്കും എന്ന് പറയാറുണ്ട്. ഞാനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന ചിന്തയാണ് അഹന്ത.
സ്വന്തം കര്‍മ്മങ്ങള്‍ എല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുന്നത് അഹന്ത കുറയ്ക്കും. ഇതുതന്നെ ഈശ്വരപ്രണിധാനം. ഈശ്വരകടാക്ഷം കൊണ്ടാണ് എല്ലാം നടക്കുന്നത് എന്ന ചിന്തതന്നെ അഹന്ത കുറയ്ക്കും. യമനിയമങ്ങളില്‍ മറ്റു ഒന്‍പതു കാര്യങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്നും ഉരുത്തിരിയുന്ന ശക്തി നശിപ്പിക്കാന്‍ അഹന്ത മാത്രം കാരണമാകും. എല്ലാം ഈശ്വരന്റെ കടാക്ഷം കൊണ്ട് എന്ന ചിന്ത, ആര്‍ജിച്ചെടുത്ത കഴിവുകള്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക എന്നത് ശീലമാക്കാന്‍ കഴിയണം. സര്‍വ്വതും നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ അനുഗ്രഹമാണ് തന്റെ കഴിവുകള്‍ എല്ലാം തന്നെ എന്ന് ഉള്ളിലുറപ്പിക്കുന്നത് മുന്നോട്ടുള്ള പ്രയാണത്തില്‍ ഗുണം ചെയ്യാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: