നിയമങ്ങളില്‍ മൂന്നാമത്തേതാണ് തപസ്സ്. നാലാമത്തേത് സ്വാദ്ധ്യായം.
അഗ്നി ജ്വലിപ്പിച്ച് ഒറ്റക്കാലില്‍ വൃക്ഷാസനത്തില്‍ നില്ക്കുന്ന ചിത്രമാണ് തപസ്സ് എന്ന വാക്ക് പൊതുവെ ഉണ്ടാക്കുന്നത്. എന്നാല്‍ *ശ്രദ്ധയാണ് തപസ്സ്.* ജീവിതത്തില്‍ അടുക്കും ചിട്ടയും ശീലിക്കുന്നതാണ് തപസ്സ്. നിശ്ചയദാര്‍ഢ്യത്തോടെ എല്ലാ കര്‍മ്മങ്ങളും നിര്‍വഹിക്കാന്‍ ശ്രമിക്കുക, ഒന്നിലും നിരാശപ്പെടാതിരിക്കുക ഇതൊക്കെത്തന്നെയാണ് തപസ്സ്. ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള നിരന്തര ശ്രമമാണ് തപസ്സ്. തിരിച്ചടികളില്‍ മനസ്സുമടുക്കാതെ, ധീരതയോടെ സ്വന്തം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കലാണ് തപസ്സ്. വിജയത്തിന്റെ മൂലമന്ത്രമാണ് തപസ്സ്. അടുക്കും ചിട്ടയോടും കൂടി കാര്യങ്ങള്‍ ചെയ്യുന്ന ശീലം തപസ്സിന്റെ തുടക്കമാണ്. പുതിയ തലമുറയെ പഠിപ്പിക്കേണ്ടതും അതുതന്നെ. കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ‘വല്ലോണം ജീവിക്കാതെ നല്ലോണം ജീവിക്കാന്‍’ പുതിയ തലമുറയെ ശീലിപ്പിക്കണം.
സ്വാദ്ധ്യായം
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ജീവിതാനുഭവങ്ങളുടെ തുടര്‍ച്ചയാണ് ഹിന്ദു ജീവിതരീതി. തലമുറകള്‍ കൈമാറ്റം ചെയ്യപ്പെട്ട ജീവിതാനുഭവങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഗ്രന്ഥങ്ങളുടെ രൂപത്തില്‍ ഋഷി പരമ്പര നമുക്കായി ഒരുക്കി വെച്ചിട്ടുണ്ട്. അതില്‍ കുറച്ചെങ്കിലും സ്വായത്തമാക്കാന്‍ കഴിയുക എന്നത് ഓരോ ഭാരതീയന്റെയും ധര്‍മ്മമാണ്. സ്വന്തം കാഴ്ചപ്പാട് കാലത്തിനനുസരിച്ച് പുതുക്കാനും പുതുതായി കാര്യങ്ങള്‍ ഗ്രഹിക്കാനും സ്വാദ്ധ്യായം അനിവാര്യമാണ്. മനുഷ്യന് എന്നും ഒരു വിദ്യാര്‍ത്ഥിയായിരിക്കണം. എന്നും ഏതെങ്കിലും മഹദ്ഗ്രന്ഥം വായിക്കുന്നതും അതിനെക്കുറിച്ച് മനനം ചെയ്യുന്നതും ജീവിതത്തിന്റെ ശീലമായി മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: