ലക്‌നൗ: സീറ്റ് വിഭജനത്തിൽ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി സമാജ്‌വാദി പാർട്ടി. ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജനം അന്തിമമാകുന്നതുവരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ്‌വാദി പാർട്ടി പങ്കെടുക്കില്ലെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര തിങ്കളാഴ്ച അമേത്തിയിലൂടെ കടന്നുപോകും. പിന്നീട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ യാത്രയിൽ പങ്കു ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു ശേഷം യാത്ര റായ്ബറേലിയിലേക്ക് പ്രവേശിച്ച് കടന്നുപോകാനാണ് പദ്ധതിയിട്ടിരുന്നത്.
അതേ സമയം കോൺഗ്രസിന്റെ സംസ്ഥാന ഘടകം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ സമാജ്‌വാദി പാർട്ടി വെറും 11 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് വാഗ്ദാനം ചെയ്തത്. 2009ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി നേടിയ രണ്ട് ഡസനോളം സീറ്റുകൾ പാർട്ടിക്ക് ലഭിക്കണമെന്ന് കോൺഗ്രസിന്റെ ഉത്തർപ്രദേശ് യൂണിറ്റ് മേധാവി അജയ് റായ് നേരത്തെ പറഞ്ഞിരുന്നു.
പ്രതിപക്ഷമായ ഇൻഡി ബ്ലോക്കിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പങ്കാളികളാണ്. ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് തർക്കം മുറുകുന്നത് ഇൻഡി മുന്നണിയെ കൂടുതൽ കുഴപ്പത്തിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: