ബിജെപി ലക്ഷ്യം നേടുമോ?
സംശയമെന്തിന്? തെരഞ്ഞെടുപ്പ് ഫലമല്ല, രാഷ്ട്രത്തിന്റെ വളര്‍ച്ചയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് അതിനുള്ള വഴിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തില്‍ വന്നതുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. രാമക്ഷേത്രം മാത്രമല്ല ജനക്ഷേമവും എല്ലാവരും കാണുന്നുണ്ട്. ഒരു തെറ്റ് പോലും അദ്ദേഹത്തിനെതിരായി ആര്‍ക്കും ചൂണ്ടിക്കാണിക്കാനാകില്ല.
മഥുരയിലും മസ്ജിദ് വിഷയമാണല്ലോ?
ആ വിഷയം കോടതിയിലാണ്. കേസ് നടക്കുന്നു. കോടതി വിധി പറയട്ടെ. കോടതി വിധിക്കുന്നതെന്തോ അത് അവിടെ നടക്കും. എല്ലാം നല്ലതായിരിക്കുമെന്ന് കരുതാം. ഇന്നലെ വരെ അങ്ങനെയാണ്. ഇനിയും അങ്ങനെയായിരിക്കും എന്നാണ് പ്രതീക്ഷ.
രാഹുലിന്റെ യാത്രയെ പറ്റി?
നല്ലതാണ്. നാടിനെക്കുറിച്ച് പഠിച്ചാല്‍ കൂടുതല്‍ നല്ലത്. പക്ഷേ അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് തോന്നുന്നു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും പറയുന്നത്.
പ്രധാനമന്ത്രി മോദിയെ പറ്റി?
അദ്ദേഹം എല്ലാത്തിലും മാതൃകയാണ്. മഥുരയില്‍ ഞാന്‍ എംപിയായതിന് ശേഷം അദ്ദേഹം ആദ്യമെത്തിയപ്പോള്‍ ചൂണ്ടിക്കാട്ടിയത് പൊതു ഇടത്തിലെ മാലിന്യങ്ങളെക്കുറിച്ചാണ്. മഥുര യമുനയൊഴുകുന്ന ജലക്ഷേത്രമാണെന്ന് ജനങ്ങളെ പഠിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സേവനമായിരിക്കണം ലക്ഷ്യം. തീര്‍ത്ഥത്തില്‍ ജനങ്ങള്‍ മാലിന്യം നിക്ഷേപിക്കില്ല എന്നാണ് മോദിജി പറഞ്ഞുതന്നത്.
എഴുപതാം വയസിലും ഈ ചുറുചുറുക്ക് എങ്ങനെ?
നിങ്ങള്‍ മോദിജിയോട് ഇത് ചോദിക്കുമോ? ഞാന്‍ പറഞ്ഞില്ലേ അദ്ദേഹം എല്ലാത്തിലും മാതൃകയാണ്. എന്നും രാവിലെ വ്യായാമം, ധ്യാനം… പിന്നെ നല്ല ചിന്തകള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: