ഗാസിയാബാദ് : സംശയം മൂലം യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. രണ്ടര വയസുള്ള മകളുടെ കഴുത്തിലും സ്വന്തം കഴുത്തിലും മാരക മുറിവുണ്ടാക്കിയെങ്കിലും നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
സബ്രീന് (27) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജാവേദ് (30) ആണ് ഭാര്യയെ ആക്രമിച്ചത്.
പിന്നാലെ കുട്ടിയെ കൊലപ്പെടുത്താനും ജീവനൊടുക്കാനും ശ്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ വാതില്‍ തകര്‍ത്ത് വീടിനുളളില്‍ കയറി മൂവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സബ്രീന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: