കൊച്ചി: സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍.ആലുവയിലെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിലാണ് യുവതിയെ കണ്ടത്.
ബിനാനിപുരത്തിനടുത്ത് കാരോത്തു കുന്നിലാണ് സംഭവം. സ്ഥലത്ത് നിന്ന് ലഭിച്ച തിരിച്ചറിയല്‍ രേഖയില്‍ ഒറ്റപ്പാലം സ്വദേശി റംസിയ എന്ന വിലാസമാണുള്ളത്.
ഇവിടെ പറവൂര്‍ സ്വദേശിക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ഏറെ ദിവസങ്ങളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി നല്‍കിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: