ആസ്ത്രേല്യന്‍ പാര്‍ലമെന്‍റില്‍ മോദിയെ സുദീര്‍ഘമായി പ്രശംസിച്ച് പ്രതിപക്ഷനേതാവ് കൂടിയായ എംപി പീറ്റര്‍ ഡട്ടണ്‍. ആസ്ത്രേല്യയില്‍ ആയിരുന്നിട്ട് കൂടി ഇവിടുത്തെ ഏകദേശം 20,000 ഇന്ത്യന്‍ പ്രവാസികളാണ് ഒരേ സമയം മോദീ, മോദീ എന്ന് ആര്‍ത്തുവിളിച്ചതെന്നും പീറ്റര്‍ ഡട്ടണ്‍ സഭയെ ഓര്‍മ്മിപ്പിച്ചു.
പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ ആസ്ത്രേല്യയിലെ പാര്‍ലമെന്‍റില്‍ മോദിയെ പ്രശംസിച്ച് നടത്തുന്ന പ്രസംഗം കേള്‍ക്കാം:
Australian Politicians were jealous of Prime Minister Narendra Modi. 20,000 people chanted 'Modi-Modi' in unison even in Australia- Peter Dutton (Australian MP) pic.twitter.com/MwPnqRU3Dw
— Megh Updates 🚨™ (@MeghUpdates) February 17, 2024
“മോദിയുടെ കാലത്ത് ആസ്ത്രേല്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉല്‍പാദനപരവും അസാധാരണവുമാണ്. സിഡ്നിയില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ ആവേശത്തോടെ പങ്കെടുത്തു. ആസ്ത്രേല്യയിലെ പല രാഷ്‌ട്രീയക്കരെയും അസൂയപ്പെടുത്തുന്നതാണ് മോദിയുടെ ജനപ്രീതി. ” – അദ്ദേഹം പറഞ്ഞു. പീറ്റര്‍ ഡട്ടന്റെ പ്രസംഗത്തോട് പരിഹാസധ്വനിയോടെ പ്രതികരിച്ച അവിടുത്തെ ഭരണത്തിലിരിക്കുന്ന ലേബര്‍ പാര്‍ട്ടി നേതാക്കളെയും പീറ്റര്‍ ഡട്ടന്‍ വിട്ടില്ല. “ലേബര്‍ പാര്‍ട്ടിയുടെ യോഗങ്ങളില്‍ എത്ര പേരുണ്ടെന്ന് ഓര്‍ക്കണം”- പീറ്റര്‍ ഡട്ടന്റെ ഈ മറുപടി കേട്ട് പ്രതിപക്ഷത്തിരിക്കുന്ന ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ ഒന്നടങ്കം ബഹളം കൂട്ടി ഇതിനെ സ്വാഗതം ചെയ്തു. 2023 മെയ് മാസത്തിലായിരുന്നു മോദിയുടെ സിഡ്നിയിലെ ഈ പൊതുപരിപാടി നടന്നത്. ആസ്ത്രേല്യയെ ആകെ പ്രകമ്പനം കൊള്ളിച്ച പരിപാടിയായിരുന്നു മോദിയുടേത്. മോദി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ കൊട്ടുപാട്ടുമായി സിഡ്നിയില്‍ പ്രവാസി ഇന്ത്യക്കാര്‍ എത്തിയിരുന്നു. ഏത് ആസ്ത്രേല്യന്‍ രാഷ്‌ട്രീയ നേതാവും കൊതിക്കുന്ന സ്വീകരണമാണ് മോദിയ്‌ക്ക് ലഭിച്ചത്.
ആസ്ത്രേല്യയിലെ സിഡ്നി സ്റ്റേഡിയത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ മോദിയ്‌ക്ക് നല്‍കിയ വരവേല്‍പിനെക്കുറിച്ച് ബ്ലൂം ബെര്‍ഗ് ടെലിവിഷന്‍ പുറത്തുവിട്ട വീഡിയോ:
സിഡ്നിയിലെ ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം നടത്തുന്ന വമ്പന്‍ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മോദിയ്‌ക്കൊപ്പം ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും പങ്കെടുത്തിരുന്നു. മോദിയുടെ ജനസ്വാധീനം കണ്ട് അന്ന് ആന്‍റണി ആല്‍ബനീസ് അറിയാതെ പറഞ്ഞുപോയി:”മോദി ഈസ് ദ ബോസ്” (മോദിയാണ് ഇവിടുത്തെ ബോസ്) എന്ന്.
ആസ്ത്രേല്യയില്‍ അതിവേഗം വളരുന്ന വിദേശപൗരസഞ്ചയമാണ് ഇന്ത്യക്കാരുടേത്. ഏകദേശം ഏഴ് ലക്ഷം ഇന്ത്യക്കാര്‍ ആസ്ത്രേല്യയിലുണ്ട്. അത് ആസ്ത്രേല്യയുടെ മൊത്തം ജനസംഖ്യയുടെ 2.8 ശതമാനം വരും. ആസ്ത്രേല്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: