തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബി ബാപ്‌സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചത്.
ഈ മാസം 14നാണ് ബാപ്‌സ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ എന്നാണ് ക്ഷേത്രത്തിന്റെ പൂര്‍ണനാമം. പുരോഹിതന്മാരുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ഠ വ്യക്തികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്രത്തിലെ ഏഴു പ്രധാന പ്രതിഷ്ഠകളില്‍ ഒന്നായ അയ്യപ്പന്റെ വിഗ്രഹം നിര്‍മിച്ചത് പരുമലയിലാണ്. കാട്ടുംപുറത്ത് പന്തപ്ലാതെക്കേതില്‍ പി.പി അനന്തന്‍ആചാരി(68) യുടെയും മകന്‍ അനു അനന്തന്റെയും നേതൃത്വത്തിലുള്ള ആര്‍ട്ടിസാന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനിയിലെ പത്തോളം സഹപ്രവര്‍ത്തകരുടെ ആറുമാസത്തെ പ്രയത്‌നമാണ് അയ്യപ്പ വിഗ്രഹം.
2019ല്‍ നിര്‍മാണം ആരംഭിച്ച ബാപ്‌സ് ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായെങ്കിലും മിനുക്കുപണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: