ന്യൂദൽഹി: നരേന്ദ്ര മോദി അധികാരം നിലനിർത്തുമെന്ന് ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞുവെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് നമ്മള്‍ ദേശീയ കൗണ്‍സില്‍ വിളിച്ച്‌ചേര്‍ത്തിരിക്കുന്നത്. ഈ കണ്‍വെന്‍ഷന് ശേഷം മോദിയുടെ ‘വികസിത് ഭാരത്’ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മള്‍ മണ്ഡലങ്ങളിലേക്കിറങ്ങുകയാണെന്നും അമിത് ഷാ പറഞ്ഞു.
മോദി സർക്കാരിന് കീഴിൽ 10 വർഷത്തിനുള്ളിൽ എല്ലാ മേഖലയിലും വികസനം കൈവരിച്ചതായും അമിത് ഷാ പറഞ്ഞു. ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കുടുംബ പാർട്ടിയായിരുന്നെങ്കിൽ ചായ വിൽപനക്കാരന്റെ മകൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമായിരുന്നില്ല.
ബൂത്ത് തലത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമാകാം. ഈ സൗകര്യം ബിജെപിയില്‍ മാത്രമേ കാണൂ, കാരണം ഇതൊരു ജനാധിപത്യപാർട്ടിയായി നിലനിൽക്കുന്നത് കൊണ്ടാണെന്നും ഷാ പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി സഖ്യം ഏഴ് കുടുംബങ്ങളുടെ കൂട്ടായ്‌മയായ സഖ്യമാണത്. സോണിയാഗാന്ധിയുടെ ലക്ഷ്യം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കുക എന്നതാണ്. പവാര്‍ സാഹിബിന്റെ ലക്ഷ്യം മകളെ മുഖ്യമന്ത്രിയാക്കുക, മമതാ ബാനര്‍ജിയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കുക, സ്റ്റാലിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക, ലാലുവിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുകയാണ്. ഉദ്ധവ് താക്കറെയുടെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക, മുലായം സിങ് യാദവ് മകനെ മുഖ്യമന്ത്രിയാക്കി. സ്വന്തം കുടുംബത്തിന് വേണ്ടി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നവര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
गृह मंत्री श्री @AmitShah का भाजपा राष्ट्रीय अधिवेशन को संबोधन।#BJPNationalCouncil2024 https://t.co/SombVD8JSn
— BJP (@BJP4India) February 18, 2024
പ്രതിപക്ഷ സഖ്യവും കോണ്‍ഗ്രസും രാജ്യത്തെ ജനാധിപത്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുകയാണ്. അവര്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും കൊണ്ട് നിറച്ചു. അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും ഇല്ലാതാക്കി പ്രധാനമന്ത്രി മോദി 10 വര്‍ഷം കൊണ്ട് വികസനം കൈവരിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
’75 വര്‍ഷത്തിനിടെ 17 ലോക്സഭാ തെരഞ്ഞെടുപ്പുകളും 22 സര്‍ക്കാരുകളും 15 പ്രധാനമന്ത്രിമാരേയും ഈ രാജ്യം കണ്ടു. രാജ്യത്തെ എല്ലാ സര്‍ക്കാരുകളും തങ്ങളുടെ കാലത്തിനനുസരിച്ച് വികസനം കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ ഇന്ന് എനിക്ക് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 10 വര്‍ഷത്തിനുള്ളില്‍ മാത്രമാണ് സമഗ്ര വികസനം, എല്ലാ മേഖലയുടെയും വികസനം, ഓരോ വ്യക്തിയുടെയും വികസനം നടന്നത്’ അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നത് സ്വാശ്രയ ഇന്ത്യയെയാണ്. മൂന്നാംമോദി സര്‍ക്കാര്‍ വരുന്നതോടെ ഈ രാജ്യം തീവ്രവാദം,ഭീകരവാദം, നക്സലിസം എന്നിവയില്‍ നിന്ന് സ്വയം മോചിതരാവുകയും സമാധാനപൂര്‍ണവും സമൃദ്ധവുമായ ഇന്ത്യയായി മാറുമെന്ന് രാജ്യത്തെ ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകവുമായി ചങ്ങാത്തം കൂടണമെങ്കില്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ച്ച ചെയ്യണമെന്ന തെറ്റിദ്ധാരണ നിറഞ്ഞവിദേശനയങ്ങള്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ സുരക്ഷയ്‌ക്ക് മുകളിലല്ല ഒന്നുമെന്ന് പ്രധാനമന്ത്രി മോദി തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: