എന്‍സിപി സ്ഥാപകന്‍ ശരദ് പവാറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അജിത്തിന്റെ പാര്‍ട്ടിയാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു പുറമേ സ്പീക്കര്‍ കൂടി വ്യക്തമാക്കിയതിനു ശേഷം അജിത് പവാര്‍ നയം വ്യക്തമാക്കുന്നു
? ശരദ് പവാറിന്റെ എന്‍സിപിയെ കട്ടെടുത്തെന്നാണല്ലോ ആരോപണം:
ഞാന്‍ ശരദ് പവാറിന്റെ മകനായിരുന്നുവെങ്കില്‍ ഇന്ന് എന്‍സിപിയുടെ ദേശീയ അധ്യക്ഷനാകുമായിരുന്നു. പാര്‍ട്ടി തന്നെ എന്റെ നിയന്ത്രണത്തില്‍ ആയിരുന്നേനെ… ഞാന്‍ ആ കുടുംബത്തിലല്ലെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്റെ മകന്‍ തന്നയേല്ല… ശരദ് പവാര്‍ കുടുംബത്തില്‍ എന്റെ കുടുബം തന്നെ ഒറ്റപ്പെട്ടിരുന്നു. എന്റെ കുടുംബത്തിനെ പോലും അദ്ദേഹം വിലക്കിയേനേ..
? അജിത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ധാരാളമുണ്ടെന്നാണല്ലോ സുപ്രിയ സൂലെ പറയുന്നത്.
അഴിമതി ആരോപണങ്ങള്‍ ഉള്ളതിനാലാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് ആരോപിച്ച് എന്നെ അപമാനിക്കാനാണ് ചിലരുടെ ശ്രമം. ജോലി ചെയ്യുന്നവരേ വിമര്‍ശനങ്ങള്‍ക്കും ഇരയാകൂ. അവര്‍ മന്ത്രിയായിട്ടില്ല, മന്ത്രിയുടെ ജോലി ചെയ്തിട്ടില്ല. വല്ലതും ചെയ്താലല്ലേ വിമര്‍ശനങ്ങളും ആരോപണവും ഉണ്ടാകൂ. പാര്‍ലമെന്റില്‍ പ്രസംഗിച്ചതുകൊണ്ടു മാത്രം ജനങ്ങളെ സേവിക്കാനാവില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ആ നേതാക്കള്‍ എല്ലാം ചായക്കടകളില്‍ കയറാനും ജനങ്ങളുമായി അടുപ്പമുണ്ടാക്കാനും ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി ഞാനുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ ഇപ്പോള്‍ ഫോണില്‍ വിളിക്കുന്നു, കുശലം അന്വേഷിക്കുന്നു…
? ഭാര്യ സുനേത്ര പവാര്‍ ബാരാമതിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പറയുന്നു
ആ മണ്ഡലത്തിലെ എന്റെ സ്ഥാനാര്‍ത്ഥിയുടെ ആദ്യ മത്സരമായിരിക്കും. അജിതിന് വോട്ടു ചെയ്യുകയാണെന്നു കരുതി നിങ്ങള്‍ വോട്ടു ചെയ്യൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക