വയനാട്: കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്റെ മൃതദേഹം സംസ്കരിച്ചു. പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലായിരുന്നു ചടങ്ങുകള്‍.സംസ്കാര ശുശ്രൂഷയില്‍ ആയിരക്കണക്കിനു പേര് പങ്കെടുത്തു.
പാക്കത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം പള്ളിയിലെത്തിച്ചത്. ഇന്നലെ രാവിലെ കുറുവദ്വീപിലേക്കുള്ള വഴിയില്‍ വനത്തില്‍ ചെറിയമല ജംഗ്ഷനില്‍ വച്ചായിരുന്നു പോളിനെ കാട്ടാന ആക്രമിച്ചത്.
നേരത്തേ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. രാവിലെ മുതല്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.ഒരാഴ്ചക്കിടെ രണ്ടുപേരാണ് വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ പൊലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: