തിരുവനന്തപുരം: ഗൂഗിള്‍ പേ അക്കൗണ്ടിലൂടെ കോഴ വാങ്ങിയ തിരുവനന്തപുരം പരുത്തിപള്ളി റെയ്ഞ്ച് ഓഫീസര്‍ക്കും ഡ്രൈവര്‍ക്കും സസ്പന്ഷന്. റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാര്‍, ഡ്രൈവര്‍ ദീപു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വനം വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഇവര്‍ കോഴ വാങ്ങിയതായി കണ്ടെത്തി. ഇരുതലമുരി കടത്തിയ പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കാനായി 1,45,000 രൂപ കോഴ വാങ്ങിയെന്നാണ് വിജലന്‍സിന്റെ കണ്ടെത്തല്‍.
അഴിമതി ആരോപത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ സുധീഷ് കുമാറിനെ ദിവസങ്ങള്‍ക്കുള്ളില്‍ പരുത്തിപ്പള്ളിയില്‍ വീണ്ടും നിയമിക്കുകയായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: