ഛണ്ഡിഗഡ്: സുൽത്താൻപൂർ ലോധിയിലെ പുണ്യനദിയായ കാലി ബെയ്നിൽ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം നേരിട്ട് കുടിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനെ വയറുവേദനയെ തുടർന്ന് ദൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ വിദഗ്‌ദ്ധ പരിശോധനയ്‌ക്ക് വിധേയനാക്കിയെന്നും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
കാളി ബെയ്ൻ നദി വൃത്തിയാക്കിയതിന്റെ 22-ാം വാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച മുഖ്യമന്ത്രി സുൽത്താൻപൂർ ലോധി സന്ദർശിച്ചിരുന്നു. ഇതിനിടെ അദ്ദേഹം നദിയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്ത് പരസ്യമായി കുടിക്കുകയായിരുന്നു. നദിയിൽ നിന്നും വെള്ളം കുടിക്കുന്ന മാനിന്റെ ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നു. നദിയിലെ ജലം വളരെ ശുദ്ധമാണെന്ന് ജനങ്ങൾ കാണിക്കുകയായിരുന്നു മാൻ ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. മുഖ്യമന്ത്രി നദിയുടെ തീരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചതായും നദിയിലെ വെള്ളം കുടിച്ചതായും സർക്കാർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
എന്നാൽ ചൊവ്വാഴ്ച രാത്രി ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിൽ വച്ച് മുഖ്യമന്ത്രിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. വേദന കലശലായതിനെ തുടർന്ന് അവിടെ നിന്ന് എയർലിഫ്റ്റ് ചെയ്ത് ദൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ പോലും അറിയിക്കാതെ രഹസ്യമായാണ് ഭഗവന്ത് മാനെ ദൽഹിയിൽ എത്തിച്ചത്. മുഖ്യമന്ത്രിയുടെ ആശുപത്രിവാസം അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: