കൊച്ചി: തുടര്‍ച്ചയായി രണ്ടാംമത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഹോം ഗ്രൗണ്ടില്‍ തോല്‍വി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ചെന്നൈയിന് എഫ്സിയോടാണ് ടീം പരാജയപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് താരതമ്യേന ദുര്‍ബലരായ പഞ്ചാബ് എഫ്സിയോട് 3-1ന് തോറ്റിരുന്നു.
രണ്ടാം പകുതിയില്‍ പ്രതിരോധ താരം ആകാശ് സാംഗ്വാന് നേടിയ ഏക ഗോളിലാണ് ചെന്നൈയിന് വിജയം പിടിച്ചെടുത്തത്.
മത്സരത്തിന്റെ അവസാന 19 മിനിറ്റോളം ചെന്നൈയിന് എഫ്സി പത്ത് പേരുമായാണ് കളിച്ചത്. എന്നിട്ടും അവസരം തുറന്നെടുക്കാനോ, അവസരം മുതലാക്കാനോ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. കളിയുടെ 81-ാം മിനിറ്റില്‍ മറ്റൊരു ചെന്നൈയിന് പ്രതിരോധ താരം അങ്കിത് മുഖര്‍ജി ആണ് രണ്ടാം മഞ്ഞകാര്‍ഡും കണ്ട് പുറത്തായത്.
അതിനും മുമ്പേ ആയിരുന്നു ചെന്നൈയിന്റെ ഗോള്‍ നേട്ടം. ഇടത് വിങ്ങര്‍ ഫാറൂഖ് ചൗധരി നല്കിയ പാസില്‍ ആകാശ് സംഗ്വാന് ഗോള്‍ നേടികുയായിരുന്നു. ഈ സമയം കളിക്ക് 60 മിനിറ്റെത്തിയിരുന്നു. തോല്‍വിക്കിടെ കേരള ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നുണ്ട്. 15 കളികളില്‍ നിന്ന് എട്ട് വിജയം സഹിതം 26 പോയിന്റ് ആണ് ടീമിനുള്ളത്.
ഇന്നലെ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചതിലൂടെ ചെന്നൈയിന് 11ല്‍ നിന്നും 12 ലേക്ക് ഉര്‍ന്നു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം 25ന് കരുത്തരായ എഫ്സി ഗോവയ്ക്കെതിരെയാണ്. അന്നും കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: