തിരുവനന്തപുരം: സി.പി.ഐ. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശി (73) അന്തരിച്ചു. ഏറെ നാളായി പ്രമേഹ രോഗബാധിതനായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വെഞ്ഞാറമ്മൂടുള്ള സ്വവസതിയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്നു.
സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍, മുന്‍മന്ത്രി സി. ദിവാകരന്, സ്ഥലം എം.എല്‍.എ. ഡി.കെ. മുരളി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.ഐ. ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്, നാഷണല്‍ കൗണ്‍സിലംഗം സത്യന് മൊകേരി, ബി.ജെ.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാല്‍ അശോകന്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ആര്.വി. നിഖില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: