ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലെ മികച്ച അംഗത്തിന് ചെന്നൈ ആസ്ഥാനമായ െ്രെപം പോയിന്റ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സന്‍സദ് മഹാരത്ന അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്. നാളെ രാവിലെ 10.30ന് ന്യൂഡല്‍ഹി ന്യൂ മഹാരാഷ്ട്ര സദനില്‍ ചേരുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
കേന്ദ്ര മന്ത്രി അര്ജുന് റാം മേഘ്വാള് ചെയര്‍മാനും തിരഞ്ഞെടുപ്പ് മുന്‍ കമ്മിഷണര്‍ പി.എസ്. കൃഷ്ണമൂര്‍ത്തി അംഗവുമായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. പ്രേമചന്ദ്രന് മുന്‍പ് 2 തവണ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
17ാം ലോകസഭയുടെ ആദ്യ സമ്മേളനം മുതല്‍ നാളിതുവരെയുളള പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് സന്‍സദ് മഹാരത്ന പുരസ്കാരങ്ങള്‍ നല്‍കുന്നത്. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിവരപട്ടികയുടെയും മികവിന്റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.
ബി.ജെ.പി.യുടെ ബിദ്യുത് ബാരണ്‍ മഹാതോ, ഹീന വിജയകുമാര്‍ ഗാവിത് എന്നിവരും സന്‍സദ് മഹാരത്ന പുരസ്കാരത്തിന് അര്‍ഹരായി. ലോക്സഭയുടെയും രാജ്യസഭയുടെയും വെബ്സൈറ്റിലും പി.ആര്.എസ്. ലെജിസ്ലേറ്റീവ് റിസര്‍ച്ചില്‍നിന്നുള്ള വിവരങ്ങളും പരിഗണിച്ചാണ് പുരസ്കാരം നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: