Categories: India

ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 പേർക്ക് ദാരുണാന്ത്യം

Published by

ന്യൂഡൽഹി: ഡൽഹിയിലെ അലിപൂർ മാർക്കറ്റിലെ പെയിന്റ് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 11 പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ അപകടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല.

ഇന്നലെ വൈകിട്ടോടെയായിരുന്നു ദാരുണമായ സംഭവം. ഫയർഫോഴ്‌സിന്റെയും പ്രദേശവാസികളുടെയും സംയുക്ത പരിശ്രമത്തിൽ രാത്രി ഒമ്പത് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ പൊട്ടിത്തെറിച്ചതിലൂടെയാകാം തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by