കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി രക്ഷപ്പെട്ടു. പാസ്പോർട്ട് കേസിലെ പ്രതി ബംഗാൾ സ്വദേശി ആംസാദ് ഹുസൈനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.
എമിഗ്രേഷൻ വിഭാഗം പ്രതിയെ പിടികൂടി നെടുമ്പാശ്ശേരി പോലീസിന് കൈമാറിയിരുന്നു. ഇതിന് ശേഷം പോലീസ് കസ്റ്റഡിയിൽ നിന്നാണ് ക്രൈംബ്രാഞ്ചിലേക്ക് പോലീസിനെ കൈമാറുന്നത്.തുടർന്ന് വാഹനത്തിൽ സഞ്ചരിക്കവെയാണ് പ്രതി രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: