Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സോണിയയുടെ പലായനം പരാജയ പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 02:02 am IST
in Editorial

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഉത്തര്‍പ്രദേശിലെ സ്വന്തം മണ്ഡലമായ റായ്ബറേലി വിട്ട് രാജസ്ഥാനില്‍ അഭയം തേടിയിരിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാനെങ്കിലും സോണിയയെ രാജ്യസഭയിലെത്തിക്കാനുള്ള അംഗബലം കോണ്‍ഗ്രസ്സിനുള്ളതാണ് ഇങ്ങനെയൊരു പലായനത്തിനു കാരണം. 2019 ല്‍ അധികാരത്തുടര്‍ച്ച ലഭിച്ച മോദി സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കനുകൂലമായ തരംഗം പതിന്മടങ്ങ് ശക്തിയാര്‍ജിക്കുകയും, ഒടുവിലായി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്കുശേഷം ദേശീയവികാരം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും അനുകൂലമായ ചരിത്രപരമായ ജനവിധിയാവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പോകുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് ഒലിച്ചുപോകുമെന്ന് മാത്രമല്ല നെഹ്‌റു കുടുംബത്തിന്റെ തട്ടകമായി കൊണ്ടുനടക്കുന്ന റായ്ബറേലിയില്‍നിന്ന് സോണിയയ്‌ക്ക് പാര്‍ലമെന്റില്‍ എത്താനുമാവില്ല. 2014 ലെ നിയമസഭാ െതരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ സോണിയയ്‌ക്ക് 52 ശതമാനം വോട്ടും എതിരാളിയായ ബിജെപിയുടെ അജയ് അഗര്‍വാൡന് 42 ശതമാനം വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ വോട്ടിങ് ശതമാനം വര്‍ധിച്ചുവെങ്കിലും ഒരിക്കല്‍ക്കൂടി മത്‌സരിക്കാന്‍ അവര്‍ക്ക് ധൈര്യം വരുന്നില്ല. ബിജെപിക്ക് അ നുകൂലമായി വലിയ തരംഗമാണ് റായ്ബറേലിയില്‍ നിലനില്‍ക്കുന്നത്. പുറമേക്ക് കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പരമോന്നത നേതാവുപോലും പരാജയഭീതി അനുഭവിക്കുന്നു എന്നതാണ് സോണിയയുടെ പലായനത്തില്‍നിന്ന് മനസ്സിലാവുന്നത്. കോണ്‍ഗ്രസ്സിന്റെ പതനത്തിന് ആക്കം കൂട്ടുന്ന നടപടിയാണിത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് റായ്ബറേലിയിലെ ജനങ്ങള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് സോണിയ. രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനായി രാജസ്ഥാനിലേക്ക് പോയ ശേഷമാണ് കത്ത് പുറത്തുവിട്ടത്. ഫിറോസ്ഗാന്ധിയും ഇന്ദിരാഗാന്ധിയും താനുമൊക്കെ തെരഞ്ഞെടുക്കപ്പെട്ട റായ്ബറേലി നെഹ്‌റു കുടുംബത്തിന്റെ തട്ടകമാണെന്നും, ദല്‍ഹിയില്‍ താമസിക്കുന്ന തന്റെ അപൂര്‍ണമായ കുടുംബം റായ്ബറേലിയിലെത്തുമ്പോഴാണ് പൂര്‍ണമാകുന്നതെന്നുമൊക്കെ കത്തില്‍ വികാരപാരവശ്യത്തോടെ സോണിയ പറയുന്നുണ്ടെങ്കിലും കാര്യം ഇതൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. താന്‍ ജയിക്കില്ലെന്ന് ഉറപ്പായതോടെ മകള്‍ പ്രിയങ്കയെ പരീക്ഷിക്കുന്നതിനുള്ള അടവാണ് സോണിയ പ്രയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങിയെങ്കിലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് രക്ഷപ്പെടാനായില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളാണ് സംഭവിച്ചത്. ഈ പശ്ചാത്തലത്തില്‍ റായ്ബറേലിക്കാരെ വൈകാരികമായി ബ്ലാക്‌മെയില്‍ ചെയ്ത് മകളെ ജയിപ്പിച്ചെടുക്കാനാണ് സോണിയ നോക്കുന്നത്. മകനിലുള്ള പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വി ഉറപ്പായതിനാല്‍ രാജ്യസഭ വഴി പാര്‍ലമെന്റിലെത്തിയാല്‍ മാത്രമേ ദല്‍ഹിയിലെ ഔദ്യോഗിക വസതി സോണിയക്ക് നിലനിര്‍ത്താനാവൂ എന്ന പ്രശ്‌നവുമുണ്ടാവാം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതികൊണ്ട് മകന്‍ രാഹുല്‍ സ്വന്തം മണ്ഡലമായ അമേഠിയില്‍നിന്ന് ഓടിപ്പോന്ന് വയനാട്ടില്‍ മത്‌സരിച്ചതുപോലെയാണ് റായ്ബറേലിയില്‍നിന്നുള്ള സോണിയുടെ പലായനവും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പുവരുത്താന്‍ രാഹുല്‍ വയനാട്ടിനു പകരം കര്‍ണാടകയിലോ ഉത്തരഭാരതത്തിലെ ഏതെങ്കിലും സീറ്റിലോ സ്ഥാനാര്‍ത്ഥിയാവണമെന്ന് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഇതിന് രാഹുല്‍ തയ്യാറല്ല. പാര്‍ട്ടി ജയിച്ചില്ലെങ്കിലും തന്റെ മകന്‍ തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടാണ് സോണിയയ്‌ക്കുള്ളത്. ഇതുതന്നെയാണ് റായ്ബറേലിയില്‍ പ്രിയങ്കയെ നിര്‍ത്തുന്നതിനു പിന്നിലുള്ളതും. എന്നാല്‍ ഇപ്പോഴത്തെ നിലയ്‌ക്ക് പ്രിയങ്കയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഉത്തര്‍പ്രദേശിലെ ‘ഇന്‍ഡി’ സഖ്യം തകര്‍ച്ചയിലാണ്. കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് യാതൊരു താല്‍പ്പര്യവുമില്ല. എന്‍ഡിഎ സഖ്യത്തിന് നേതൃത്വം നല്‍കുന്ന ബിജെപിയാവട്ടെ കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടാനാവുമെന്ന ആത്മവിശ്വാസത്തിലുമാണ്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്ന മണ്ണില്‍ ചരിത്രപരമായ വിജയം മോദിയും യോഗിയും ആവര്‍ത്തിക്കും. റായ്ബറേലിയില്‍നിന്നുള്ള സോണിയയുടെ പലായനം മത്‌സരത്തിനു മുന്‍പേ കോണ്‍ഗ്രസ്സിന്റെ തോല്‍വി പ്രഖ്യാപിക്കുന്നതാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് പാര്‍ട്ടിയെ നയിച്ചതിന്റെ ബഹുമതി മകനു പിന്നാലെ അമ്മയ്‌ക്കും അവകാശപ്പെടാം.

 

Tags: Sonia GandhiCongress leaderrajyasabhaRae Bareli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.