വാഷിങ്ടണ്‍: അമേരിക്കയുടെ സ്വകാര്യ ചാന്ദ്ര പേടകം നോവ സി ലാന്‍ഡര്‍ വിക്ഷേപിച്ചു. നാസ-സ്പേസ് എക്സ് സഹകരണത്തോടെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഇന്നലെയായിരുന്നു വിക്ഷേപണം. അമേരിക്കന്‍ എയറോസ്പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സാണ് നോവ സി ലാന്‍ഡര്‍ വികസിപ്പിച്ചത്. ഒഡീസിയസ് എന്നാണ് ഇതിന്റെ പേര്. നാസയുടെ കൊമേഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് സംരംഭത്തിന്റെ ഭാഗമായുള്ള ദൗത്യമാണിത്.
ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ 39 എം ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം. പേടകം 22ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും.
ദൗത്യം വിജയിച്ചാല്‍ ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകമാകും. പ്രിസിഷന്‍ ലാന്‍ഡിങ് സാങ്കേതിക വിദ്യ, ബഹിരാകാശ കാലാവസ്ഥ, റേഡിയോ ആസ്ട്രോണമി, ആശയവിനിമയം, ഗതിനിര്‍ണയം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ശാസ്ത്ര- സാങ്കേതിക ഉപകരണങ്ങള്‍ ചന്ദ്രനിലെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. പേടകത്തില്‍ 12 പേലോഡുകളാണുള്ളത്. ആറെണ്ണം നാസയുടേതും ബാക്കി മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: