തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിംഗിനിടെ തമിഴ്നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആര്. രമേശ് (55)ആണ് മരിച്ചത്.
മുട്ടിടിച്ചാന്തേരിക്കു മുകളിലാണ് ഹൃദയാഘാതമുണ്ടായത്. വൈകിട്ട് 5 മണിയോടെയാണു ഇത്.
വാഹന സൗകര്യം ലഭ്യമാകുന്ന സ്ഥലത്തെത്താന്‍ ആറുമണിക്കൂര്‍ എടുക്കും. നാലംഗ സംഘമാണ് രമേശിനൊപ്പം ട്രക്കിംഗിനായി അഗസ്ത്യാര്‍കൂടത്തില്‍ എത്തിയത്.
ചുമന്ന് താഴെ എത്തിക്കുന്ന മൃതദേഹം തുടര്‍നടപടികള്‍ക്കായി വിതുര താലൂക്ക് ആശുപത്രിയിലേക്കു മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: