തുറവൂര്‍: തെരഞ്ഞെടുപ്പില്‍ ജാതിയും, മതവും നോക്കി വോട്ടുചെയ്യുന്ന രീതിയിലേക്ക് മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന് അരൂര്‍ മേഖലാകമ്മിറ്റിയുടെ ഓഫീസ് വല്ലേത്തോട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വിശ്വാസത്തില്‍ ഓരോരുത്തരും അടിയുറച്ച് നില്ക്കുമ്പോള് തന്നെ, സമുദായത്തിന്റെ കാര്യത്തില്‍ ഐക്യത്തോടെ നില്‍ക്കാനും സാധിക്കണം. അങ്ങനെ ഒന്നായി നിന്നതുകൊണ്ടാണ് ന്യൂനപക്ഷ സമുദായങ്ങള്‍ ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.
മേഖലാകമ്മിറ്റി ചെയര്മാന് വി.പി.തൃദീപ് കുമാര്‍ അദ്ധ്യക്ഷനായി. വൈദികയോഗം സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി ഭദ്രദീപം പ്രകാശിപ്പിച്ചു. ധര്മ്മഷോഡതി ജീവകാരുണ്യനിധി അഖിലാജ്ഞലി ഗ്രൂപ്പ് ഒഫ് കമ്പനീസ് സിഇഒ പി.ഡി. ലക്കി ഉദ്ഘാടനം ചെയ്തു.
യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന് മഹാകവി കുമാരനാശാന് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി.അനിയപ്പന്, കെ.പി. നടരാജന്, പി.ഡി. ഗഗാറിന്, പി.ജി.രവീന്ദ്രന്, കെ.എല്‍.അശോകന്, കണ്‍വീനര്‍ ബിജുദാസ്, എന്‍.ആര്.തിലകന്, വി.ശശികുമാര്‍, കെ. ആര്.അജയന്, ടി.സത്യന്, ധന്യ സതീഷ്, എ.ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം. മണിലാല്‍ സ്വാഗതവും വൈസ് ചെയര്മാന് വി.എ.സിദ്ധാര്ത്ഥന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: