ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ വെളളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തെങ്കിലും കേരളത്തെ ബാധിക്കില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.കര്‍ഷകര്‍ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാര്‍മിക പിന്തുണ മാത്രമേ ഉണ്ടാകൂ എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
കടകമ്പോളങ്ങള്‍ അടച്ചിട്ടുള്ള സമര രീതിയില്‍ നിന്നും വ്യാപാരികളെ മോചിപ്പിച്ചെടുക്കുവാനുള്ള ശ്രമത്തിലാണ് സംഘടന .ബന്ദ് ആയതു കൊണ്ട് നാളെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്ന പ്രചരണം ശരിയല്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ഗ്രാമീണ ബന്ദിനാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയത്.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് .ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: