തൃശൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റും എളവള്ളി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയായ ‘ഗ്രാമോത്സവം’ തൃശൂര്‍ എളവള്ളി സാമ്പത്തികോദ്ധാരണ സംഘം ഹാളില്‍ പുരോഗമിക്കുന്നു.
രണ്ടാം ദിവസമായ വ്യാഴാഴ്ച ‘സ്വയംതൊഴില്‍, സംരംഭ സാധ്യതകളും ഗവണ്മെന്റ് പദ്ധതികളും’ എന്ന വിഷയത്തില്‍ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ കൃഷ്ണ മോഹന്‍, ‘സായുധ സേനകളിലെ തൊഴില്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ 24 കേരള എന്‍.സി.സി ബറ്റാലിയന് മേജര്‍ സ്റ്റൈജു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്, തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സൗകര്യം, കേരള ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ്, കേന്ദ്ര സോങ്ങ് ആന്‍ഡ് ഡ്രാമാ ഡിവിഷന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്നു. ബോധവല്‍ക്കരണ പരിപാടി വെള്ളിയാഴ്ച്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: