കൊച്ചി: എറണാകുളം ജില്ലയിൽ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും. ജില്ലയിൽ ഇന്നലെ 33 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഉയർത്തിയത്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിനാൽ തൊഴിൽ സമയം ഉൾപ്പെടെ ക്രമീകരിച്ച് ചൂടിനെ പ്രതിരോധിക്കാനാണ് നീക്കം. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കൂടിയതോടെ ദേശീയപാത നിർമ്മാണത്തിനെത്തിയ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. സൂര്യാഘാതമുൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.
ചൂട് വർദ്ധിക്കുന്ന സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. ദാഹം ഇല്ലെങ്കിൽ കൂടി ധാരാളം വെള്ളം കുടിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ കഴിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: