വയനാട്: മാനന്തവാടിയിലെ ജനതയെ പരിഭ്രാന്തിയിലാഴ്ത്തിയ ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആറാം ദിനത്തിലേക്ക്. കാട്ടാന നിലവിൽ കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്താണുള്ളത്. ഇവിടെ നിന്നുമാണ് അവസാനം ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി തോൽപ്പെട്ടി-ബേഗൂർ റോഡ് മുറിച്ചു കടന്നാണ് ആന ഇവിടെ എത്തിയിരിക്കുന്നത്. ആനയെ മയക്കുവെടി വയ്ക്കുന്നതിനായി ട്രാക്കിംഗ് ടീം വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഇന്നലെ പകൽ മുഴുവൻ ആന കർണാടക വന മേഖലയിലായിരുന്നു. രാത്രിയോടെയാണ് മാനിവയൽ പ്രദേശത്തേക്ക് എത്തിയത്.
ഇന്നലെ രണ്ട് തവണയാണ് ആനയെ മയക്കുവെടി വയ്ക്കാൻ ശ്രമിച്ചത്. എന്നാൽ ബേലൂർ മഖ്നയ്ക്കൊപ്പമുള്ള മറ്റൊരു മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: