മുംബൈ: പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന് നേരെയുണ്ടായ സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരപരിക്ക്. യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു, മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മത്സ്യൂബന്ധനത്തിന് പോയ 32-ന് നേരെയാണ് ആക്രമണം നടന്നത്. വിക്കി ഗൊവാരി എന്ന യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലനാരിഴയ്‌ക്കാണ് യുവാവ് രകഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാർ സ്രാവിനെ പിടികൂടി. 200 കിലോഗ്രാം ഭാരമമുള്ള സ്രാവിനെ കൊന്ന് കെട്ടിത്തൂക്കി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
















