തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പണം നല്കിയിട്ടും കേരളത്തില്‍ നാളികേര സംഭരണം പരാജയമെന്ന് പ്രതിപക്ഷം. കേന്ദ്രം 50,000 ടണ്‍ നാളികേരം സംഭരിക്കാന്‍ അനുമതി നല്കിയിട്ടും അഞ്ചിലൊന്നുപോലും സംഭരിച്ചില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു.
അതേസമയം എംഎല്‍എമാര്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ 24 മണിക്കൂറിനകം നാളികേര സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കര്‍ഷക സമൂഹത്തിന്റെ പ്രതിസന്ധിയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കുറുക്കോളി മൊയ്തീനാണ് അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരിപ്പിച്ചത്. കിലോയ്‌ക്ക് 29 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്കിയാണ് 50,000 ടണ്‍ സംഭരിക്കാന്‍ അനുമതി നല്കിയതെന്നും അഞ്ചിലൊന്ന് പോലും സംഭരിക്കാനായില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. കേന്ദ്ര അനുമതി ലഭിച്ച തമിഴ്‌നാട്ടില്‍ 50,000 ടണ്‍ പൂര്‍ത്തീകരിച്ചെന്ന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംഭരണം 75000 ടണ്‍ ആയി വര്‍ദ്ധിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: