2024-ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 14 മുതൽ മാർച്ച് അഞ്ച് വരെയാണ് അപേക്ഷ സമർപ്പിക്കാനാകുക. തുടർന്ന് മാർച്ച് ആറ് മുതൽ 12-വരെ തിരുത്തുന്നതിനുള്ള അവസരമുണ്ട്.
1,000-ൽ അധികം ഒഴിവുകളാണ് ഇത്തവണയുള്ളതെന്നാണ് കണക്കുകൾ. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. ബിരുദമാണ് യോഗ്യത. 21 വയസ് മുതൽ 32 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്‌സി, എസ്ടി വിഭാഗം, വികലാംഗർ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: