ന്യൂദൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ പെയ് മെന്‍റ് ആപ്പായ പേടിഎം പേയ് മെന്‍റ് ബാങ്ക് ലിമിറ്റഡിനെതിരേ ഇഡി അന്വേഷണം ആരംഭിച്ചതായി വിവരം. വിദേശ വിനിമയ നിയമങ്ങളുടെ (ഫെമ) ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്.
റിസർവ് ബാങ്ക് നടപടികളെ തുടർന്നാണ് പേടിഎമ്മിനെതിരായ പുതിയ നടപടി. ചട്ടലംഘനം ചൂണ്ടിക്കാട്ടി പേടിഎമ്മിനെതിരായ നടപടികൾ തിരുത്തില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി പരിശോധന. എന്നാൽ, അന്വേഷണം നടക്കുന്നെന്ന വാർത്ത നിഷേധിച്ച് പേടിഎം അധികൃതർ രംഗത്തെത്തി.
ഫെബ്രുവരി 29 നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ്, കറന്‍റ് അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്ടാഗ്, നാഷണൽ കോമൺ മോബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാവില്ലെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫെബ്രുവരി 29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിന്‍വലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്കു ഉപയോഗിക്കാനോ തടസമില്ലെന്നും ആർബിഐ അറിയിച്ചു. എന്നാൽ ബാലൻസ് തുക തീർന്നാൽ ഈ സേവനം ഉപയോഗിക്കാനാവില്ലെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: