ന്യൂദൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ധീര ജവാൻമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു.
“നമ്മുടെ മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച പുൽവാമയിലെ ധീരരായ രക്തസാക്ഷികളെ ഞാൻ നമിക്കുന്നു. അവരുടെ പരമോന്നത ത്യാഗം എന്നും സ്മരിക്കപ്പെടും. നമ്മുടെ ധീരഹൃദയരോട് രാജ്യം എന്നേക്കും കടപ്പെട്ടിരിക്കും,” -ഷാ എക്‌സിൽ കുറിച്ചു.
2019 ഫെബ്രുവരി 14 ന് പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ സ്‌ഫോടകവസ്തു നിറച്ച വാഹനം സിആർപിഎഫ് ന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത്. ആക്രമണത്തിൽ ഒരു ബസിൽ യാത്ര ചെയ്യുകയായിരുന്ന 40 സൈനികരും വീരചരമം പ്രാപിച്ചു. നിരവധി സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിന് പ്രതികാര നടപടിയെന്നോണം രണ്ടാഴ്ചയ്‌ക്ക് ശേഷം ഭാരതീയ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളിൽ മിസൈൽ ആക്രമണം നടത്തുകയും നിരവധി ഭീകരരെ വധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: